Advertisement

തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കണക്ക് 10,000ത്തില്‍ താഴെ; കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍

February 4, 2022
Google News 1 minute Read
tamilnadu covid

തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയെത്തി. ഇന്ന് 9916 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ സംഖ്യ 37, 696 ആയി. ചെന്നൈയില്‍ 1475 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനായി കുറഞ്ഞു.

അതിനിടെ കര്‍ണാടകയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിം, നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ശരീരോഷ്മാവ് പരിശോധന നിര്‍ബന്ധമാക്കി. മറ്റ് കൊവിഡ് പ്രൊട്ടോകോളുകളും പാലിയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read Also : കൊവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഇന്ന് 38,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Story Highlights: tamilnadu covid, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here