Advertisement

മണിപ്പൂർ തെരഞ്ഞെടുപ്പ്; കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു

February 6, 2022
Google News 1 minute Read

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഐഎം, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജെഡി (എസ്) എന്നീ ആറ് ബിജെപി ഇതര പാർട്ടികൾ ചേർന്ന് ശനിയാഴ്ചയാണ് മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ് (എംപിഎസ്എ) എന്ന പേരിൽ സഖ്യം സംസ്ഥാനത്ത് രൂപീകരിച്ചത്. സഖ്യത്തിന്റെ പൊതു അജണ്ടയും എംപിഎസ്എ പുറത്തിറക്കി.

കോൺഗ്രസ് ഭവനിൽ ആറ് രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. മണിപ്പൂരിന്റെ ചുമതലയുള്ള എഐസിസി തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജയറാം രമേഷ്, മുൻ സംസ്ഥാന മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്, ഇടത് പാർട്ടി പ്രതിനിധി മൊയ്‌രംഗ്‌തെം നര സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ 18 ഇന അജണ്ട നടപ്പാക്കുമെന്ന് എംപിഎസ്എ നേതാക്കൾ പറഞ്ഞു.

മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡതയും ചരിത്രപരമായ അതിരുകളും സംരക്ഷിക്കുക, സൗജന്യ ആരോഗ്യ സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കുക, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം നൽകുക, സാമുദായിക സൗഹാർദ്ദം സംരക്ഷിക്കുക എന്നിവയും അജണ്ടയിൽ ഉൾപ്പെടുന്നു. മണിപ്പൂരിലെ എല്ലാ കുടുംബങ്ങൾക്കും ഉപജീവനമാർഗം ഉറപ്പാക്കി സാമ്പത്തിക നീതി ലഭ്യമാക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. സഖ്യത്തിന്റെ പൊതു അജണ്ടയിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 371 (സി) പൂർണ്ണമായി നടപ്പിലാക്കുന്നതും ഉൾപ്പെടുന്നു.

കുടിവെള്ളത്തിനും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനും സാർവത്രിക പ്രവേശനം, ഭയമോ പ്രീതിയോ കൂടാതെ നിയമം നടപ്പാക്കി മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുക, എല്ലാ പ്രദേശങ്ങളുടെയും ജനാധിപത്യ അഭിലാഷങ്ങൾ നിറവേറ്റുക തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടയിൽ ഉൾപ്പെടുന്നു. ഭാരതീയ ജനതാ പാർട്ടിയെ പരാജയപ്പെടുത്താനും ജനാധിപത്യം, വൈവിധ്യം, ഭരണഘടന എന്നിവ സംരക്ഷിക്കുന്നതിനായി ദൃഢനിശ്ചയവും, അർപ്പണബോധവും, അച്ചടക്കമുള്ള പുതിയ സർക്കാർ രൂപീകരിക്കണമെന്നും ജയറാം രമേഷ് പ്രതികരിച്ചു. 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും – ഫെബ്രുവരി 27, മാർച്ച് 3. വോട്ടുകൾ മാർച്ച് 10 ന് എണ്ണും.

Story Highlights: congress-left-parties-alliance-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here