Advertisement

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥി

February 6, 2022
Google News 2 minutes Read

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരൺജിത്ത് സിംഗ് ചന്നി കോൺഗ്രസിനെ നയിക്കും. ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയിലെ വെർച്വൽ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു പുകഴ്ത്തി. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് സിദ്ദുവിന്റെ പരാമർശം. വേദിയിൽ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു.

തീരുമാനം എന്തായാലും സ്വാഗതം ചെയ്യുന്നുവെന്ന് ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞു. മുൻ പി സി സി അധ്യക്ഷൻ സുനിൽഝാക്കർ, കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.

Read Also : പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ഓര്‍മ്മിപ്പിച്ച്<br>പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍കാശ് സിംഗ് ബാദല്‍

അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രചരണത്തിനായി കൂടുതല്‍ ഇളവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

Story Highlights: Punjab polls: Congress announces Charanjit Singh Channi as its CM face

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here