ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യമാണ്…! ലക്കി സെവനില്‍ മുന്‍കൂര്‍ ജാമ്യം

ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണ്. സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂ, ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പറായ ഏഴില്‍ തന്നെ.
ഹൈക്കോടതിയില്‍ മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു കാര്യം ദിലീപ് ഉറപ്പിച്ചുകാണണം ഭാഗ്യ നമ്പര്‍ തുണക്കുമെന്ന്.
ഏഴിനൊപ്പം നാല് എന്ന അക്കവും ദീലിപിന് പ്രിയപ്പെട്ടതാണ്. തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്പറായ ഏഴം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.
Story Highlights: Dileep is lucky to be number seven forever! Advance bail in Lucky Seven
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here