തിരുവനന്തപുരത്ത് കൊവിഡ് ബാധിതൻ ജീവനൊടുക്കി

തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ ഡിയാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്ന സ്ഥലത്താണ് സംഭവം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുൻപാണ് ജോൺ കൊവിഡ് ബാധിച്ച് ചികിത്സക്കെത്തുന്നത്. പ്രമേഹ രോഗിയായിരുന്നു. കാലിൽ മുറിവുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഇഞ്ചക്ഷനെടുക്കാനായി നഴ്സ് മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ഡ്രിപ്പിടുന്ന കമ്പിയിൽ ജോൺ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മൃതദേഹം നിലവിൽ നെടുമങ്ങാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകാതെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Story Highlights: covid patient suicide thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here