മണൽ ഖനന കേസ്; ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗിൻ്റെ കസ്റ്റഡി നീട്ടി

അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗിൻ്റെ കസ്റ്റഡി നീട്ടി. മൂന്ന് ദിവസത്തേക്കാണ് പഞ്ചാബിലെ പ്രാദേശിക കോടതി കസ്റ്റഡി നീട്ടിയത്. മണൽ ഖനന കേസിൽ വെള്ളിയാഴ്ചയാണ് ഭൂപീന്ദർ സിംഗിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസി ഭൂപീന്ദർ സിംഗിൻ്റെ ബിസിനസ്സ് പങ്കാളികൾക്കൊപ്പം സ്ഥാപനത്തിൽ റെയ്ഡ് നടത്തി ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. മൊഹാലി, ലുധിയാന, ഫത്തേഗഡ് സാഹിബ്, രൂപ്നഗർ, പത്താൻകോട്ട് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ജനുവരി 18, 19 തീയതികളിൽ നടത്തിയ റെയ്ഡുകളിൽ ഭൂപീന്ദറിൽ നിന്നും പങ്കാളി സന്ദീപ് കുമാറിൽ നിന്നും 10 കോടി രൂപയും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായി ഇഡി അവകാശപ്പെട്ടിരുന്നു.
ഭൂപീന്ദർ സിംഗ്, കുമാർ, കുദ്രത് ദീപ് സിംഗ് എന്നിവർ 33.33% വീതം ഓഹരികളോടെ പ്രൊവൈഡർ ഓവർസീസ് കൺസൾട്ടൻസി ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം 2018-ൽ സ്ഥാപിച്ചതായി ഏജൻസി ആരോപിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2019-2020ൽ സ്ഥാപനത്തിന് 18.77 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.
Story Highlights: punjab-court-extends-ed-custody-of-cm-channi-s-nephew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here