Advertisement

നടപടിയെടുത്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍; ലോകായുക്ത ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

February 9, 2022
Google News 1 minute Read
lokayukta ordinance

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ രാജ്യത്ത് ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നത്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരിത്തും ഈ വ്യവസ്ഥയില്ലാതിരുന്നത്. ലോക്പാല്‍ നിയമത്തിലും ഇതിന് സമാനമായ വ്യവസ്ഥയില്ല. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. അത് സ്വാഭാവികമായി വന്ന നടപടിക്രമം മാത്രമാണ്’. മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

Read Also : ആദരവോടെ ചെയ്ത പ്രവൃത്തിയെ വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഷാരൂഖ് ഖാനെതിരായ നീക്കത്തിലും ഹിജാബ് വിവാദത്തിലും മുഖ്യമന്ത്രി

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്.

Story Highlights: lokayukta ordinance, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here