അഞ്ച് സംസ്ഥാനങ്ങളിലും വിജയം ഉറപ്പ്; ബിജെപി അധികാരത്തിൽ വരും; പ്രധാനമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകൾ ഒരു ഓപ്പൺ സർവകലാശാലയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പഞ്ചാബിലെ തെരെഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 14,16, 17 തീയതികളിലാണ് തെരെഞ്ഞെടുപ്പ് റാലികൾ നടക്കുക. പഞ്ചാബിന്റെ മൂന്ന് മേഖലകയിലായാണ് റാലികൾ സംഘടിപ്പിക്കുക.
ജനസവേനത്തിന് ബിജെപിക്ക് ജനങ്ങള്‍ അവസരം തരുമെന്നും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയമാണെങ്കിലും അല്ലെങ്കിലും അധികാരത്തിലായാലും സംഖ്യത്തിലായാലും ബിജെപി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
ലോക്‌സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ തൊഴിലില്ലായ്മ, ഇന്ത്യ-ചൈന വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കോൺഗ്രസിനെ കടന്നാക്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാഹുൽ ഗാന്ധി സഭയിൽ വന്ന് മറുപടി നല്‍കാന്‍ തയ്യാറാവണം എന്നും മോദി പറഞ്ഞു.
പാര്‍ലമെന്‍റില്‍ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായും ചര്‍ച്ചയില്‍ വിശ്വസിക്കുന്നതായും മോദി പറഞ്ഞു. കാർഷിക നിയമങ്ങളെയും പ്രധാനമന്ത്രി ന്യായീകരിച്ചു. നിയമങ്ങൾ കർഷകതാല്‍പ്പര്യം സംരക്ഷിക്കുന്നതാണ്. എന്നാല്‍ നിയമങ്ങള്‍ പിൻവലിച്ചത് ദേശീയതാല്‍പ്പര്യം പരിഗണിച്ചാണെന്നും മോദി പറഞ്ഞു.
Story Highlights: narendra-modi-promised-victory-in-the-assembly-elections-in-five-states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here