Advertisement

കൊവിഡ് സാഹചര്യം ശുഭോദര്‍ക്കം, ജാഗ്രത കൈവിടരുത്; നീതി ആയോഗ്

February 10, 2022
Google News 1 minute Read

രാജ്യത്തെ കൊവിഡ് സാഹചര്യം ശുഭോദര്‍ക്കമാണെന്ന് നീതി ആയോഗ് അംഗം(ആരോഗ്യം) ഡോ.വി.കെ പോൾ. കേരളം, മിസോറാം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ വർധിക്കുന്നു. നിലവിലെ ജാഗ്രതയിൽ കുറവ് സംഭവിക്കരുതെന്ന് വി.കെ പോൾ മുന്നറിയിപ്പ് നൽകി.

വൈറസിനെക്കുറിച്ചുള്ള ലോകത്തിൻ്റെ അറിവ് പരിമിതമാണ്. കേസുകളിലെ കുറവ് കൊവിഡിൻ്റെ അവസാനമായി കാണരുത്. വൈറസിനെതിരെ പോരാടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണം. ജാഗ്രത കുറവ് ഉണ്ടായാൽ കൂടുതൽ ശക്തിയോടെ വൈറസ് തിരിച്ചെത്തുമെന്നും വി.കെ പോൾ പറയുന്നു.

നേരത്തെ നാല് സംസ്ഥാനങ്ങളിൽ 50,000-ത്തിലധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചിരുന്നു. 11 സംസ്ഥാനങ്ങളിൽ 10,000 നും 50,000 നും ഇടയിൽ സജീവ കേസുകളുണ്ട്. 18 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 96 ശതമാനം പേർക്കും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി അഗർവാൾ അറിയിച്ചു. 78 ശതമാനം പേർക്ക് രണ്ടാം ഡോസും, 15-18 വയസ് പ്രായമുള്ളവരിൽ 69 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: kovid-situation-is-auspicious-niti-ayog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here