കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയാറാം ജിലോട്ട് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്നലെ രാത്രി സഹതടവുകാര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റിയിരുന്നുവെന്ന് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. രാത്രി 7നും 8നും ഇടയ്ക്ക് അഞ്ചാം വാര്‍ഡിലെ 10ാം സെല്ലിലാണ് തര്‍ക്കം നടന്നതെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ.സി.രമേശ് അറിയിച്ചു.
Story Highlights: kuthiravattom, mental health centre kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here