Advertisement

‘വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറഞ്ഞു’; ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയുമായി ധനമന്ത്രി

February 10, 2022
Google News 1 minute Read

ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം വാസ്തവമല്ലെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറവാണെന്നാണ് ധനമന്ത്രി തിരിച്ചടിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം വകയിരുത്തിയെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. തൊഴിലിലായ്മ, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയില്‍ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ധനമന്ത്രിയുടെ മറുപടി.

യു പി എ ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലായിരുന്നെന്ന് പറഞ്ഞ് ധനമന്ത്രി കോണ്‍ഗ്രസിനുനേരെ തിരിച്ചടിച്ചു. രണ്ടക്കം കടന്ന പണപ്പെരുപ്പവും വ്യാപകമായ അഴിമതിയും പൊള്ളുന്ന വിലക്കയറ്റവും യു പി എ ഭരണത്തിന്റെ ഇരുണ്ട കാലത്തിന്റെ സവിശേഷതകളാണെന്നും ധനമന്ത്രി പരിഹസിച്ചു.

പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇക്കാലയളവില്‍ യൂണികോണുകളാക്കപ്പെട്ട 44 കമ്പനികളുണ്ടായി. ഇത് രാജ്യത്തിന്റെ മുന്നേറ്റമാണ് തെളിയിക്കുന്നതന്നും ധനമന്ത്രി പറഞ്ഞു. ജന്‍ ധന്‍ യോജനയുടെ ഭാഗമായി 44.58 കോടി അക്കൗണ്ടുകളുണ്ടായെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് ഭരണത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും ഇപ്പോള്‍ രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം വൈദ്യുതിയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവശ്യം കൂടുന്നതിനനുസരിച്ച് തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുമെന്ന സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി. പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ തുക അനുവദിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: union budget 2022 nirmala sitaraman replay in loksabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here