Advertisement

താര ദമ്പതികള്‍ക്ക് ആദ്യമായി യു.എ.ഇ ഗോള്‍ഡന്‍ വിസ

February 11, 2022
Google News 2 minutes Read

ദുബായ്: ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് തെന്നിദ്ധ്യന്‍ താര ദമ്പതികളായ ഫഹദ് ഫാസിലിനും, നസ്റിയ നാസിമിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നാസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ്, പി.എം.അബ്ദുറഹ്മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായ് നല്‍കിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യുഎഇ നല്‍കി വരുന്ന പത്ത് വര്‍ഷ താമസ വിസയാണ് ഗോള്‍ഡന്‍ വിസ.

Story Highlights: Fahad Fazil and Nasria Naseem received UAE Golden Visas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here