Advertisement

ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം തുടരുന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു

February 11, 2022
Google News 1 minute Read

ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് കമ്മീഷണർ കെ കെ റാവു പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുഗ്രാമിലെ സെക്ടർ 109 ലെ ചിന്റൽസ് പാരഡിസോ ഭവന സമുചയത്തിന്റെ ഒന്നാം നിലയിലാണ് അപകടം. ഇന്നലെയാണ് സംഭവം. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ സംഭവിച്ച അപാകതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. നേരത്തെ കെട്ടിട നിർമ്മാതാക്കൾക്കെതിരെ ഗുരുഗ്രാം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപമുണ്ട്.

Story Highlights: gurugram-roof-collapse-rescue-op-on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here