അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ടീമില്‍ നാല് മാറ്റം

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ്മ വരുത്തിയത്. ഓപ്പണർ ശിഖര്‍ ധവാൻ ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി.
അതേസമയം വെസ്റ്റ് ഇൻഡീസ് ടീമിൽ ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരവും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആശ്വാസ ജയമാണ് മൂന്നാം മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്.
Story Highlights: india-won-the-toss-will-bat-first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here