Advertisement

തീയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കണം; ആവശ്യവുമായി തീയറ്റർ ഉടമകൾ

February 11, 2022
Google News 2 minutes Read
need 100% theater occupency demands owners

തീയറ്ററുകളിൽ 100% സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകൾ. നികുതി ഇളവ് അനുവദിക്കണമെന്നും തീയറ്റർ വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു. ( need 100% theater occupancy demands owners )

ഒരിടവേളയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം എന്ന രീതിയുമായി ഇനിയും മുന്നോട്ട് പോയാൽ തീയറ്റർ മേഖല കടുത്ത പ്രതിസന്ധിയിൽ ആകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തീയറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇനിയും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കരുത് എന്നും തീയറ്റർ ഉടമകൾ പറഞ്ഞു.

നിലവിൽ തീയറ്ററുകളിൽ അൻപത് ശതമാനം സീറ്റുകളിൽ മാത്രം കാണികളെ അനുവദിച്ചുകൊണ്ടാണ് പ്രവർത്തനം. ഇത് നൂറ് ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം.

Read Also : തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക, നല്ല സിനിമകള്‍ക്കായി കൈകോര്‍ക്കാം; പ്രേക്ഷകര്‍ക്ക് കത്തെഴുതി മോഹന്‍ലാല്‍

സംസ്ഥാനത്തെ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. നിലവിൽ സി കാറ്റഗറിയിൽ ജില്ലകളെ ഉൾപ്പെടുത്തിയിട്ടില്ല.

Story Highlights: need 100% theater occupancy demands owners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here