Advertisement

നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

February 11, 2022
Google News 1 minute Read
Policeman suspended

ആലപ്പുഴ നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സംഭവത്തില്‍ ഇന്ന് രീതിഷിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ വെങ്കിടേഷിനാണ് മര്‍ദനമേറ്റത്. അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതി മര്‍ദ്ദിച്ചത്. പൊലീസുകാരനായ രതീഷ് സഹോദരനൊപ്പമാണ് അമ്മയുടെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയത്. ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഇരുകൂട്ടരും ചേര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്കെത്തിയത്.

Read Also : ശബരിമല കുംഭ മാസ പൂജ: കുള്ളാർ അണക്കെട്ട് തുറക്കും, പമ്പാ നദീ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം; ജില്ലാ കളക്ടർ

കാലിനും തലയ്ക്കും പരിക്കേറ്റ വെങ്കിടേഷിനെ നൂറനാട് സ്റ്റേഷനിലെ പൊലീസുകാര്‍ എത്തിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Story Highlights: Policeman suspended, alapuzha, attack against doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here