Advertisement

ഇന്ത്യയിൽ നിന്ന് കടത്തിയ 1200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തി

February 12, 2022
Google News 2 minutes Read
1200 year old budha statue recovered

ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ ബുദ്ധ പ്രതിമ കണ്ടെത്തി. ഇറ്റലിയിൽ നിന്നാണ് 1,200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തിയത്. ( 1200 year old budha statue recovered )

ബിഹാർ ഗയയിലെ കുണ്ഡൽപൂർ ക്ഷേത്രത്തിൽ നിന്ന് കാണാതായ പ്രതിമ ഇറ്റാലിയൻ അധികൃതർ ഇന്ത്യന് കോൺസുൽ ജനറലിന് കൈമാറി. ഇറ്റാലിയൻ സ്വേദശിയിൽ നിന്നാണ് എട്ടാം നൂറ്റാണ്ടിലെ ബോധിസത്വ ശിൽപമായ ബുദ്ധപ്രതിമ കണ്ടെത്തിയത്.

9-12 നൂറ്റാണ്ടുകാലത്തെ പ്രശസ്ത ബുദ്ധ തീർത്ഥാടന കേന്ദ്രമായിരുന്നു ഗയയ്ക്ക് സമീപമുള്ള കുർകിഹാർ. ഇവിടെ നിന്ന് മാത്രം 226 വെങ്കല പ്രതിമകളാണ് കണ്ടെത്തിയിട്ടുള്ളത്.

Read Also : സമുദ്രത്തിൽ നിന്നുയർന്ന തിരമാല പോലെ; ദശലക്ഷ കണക്കിന് പഴക്കമുള്ള പാറക്കല്ലിന്റെ കഥ…

കുർകിഹാർ ക്ഷേത്രത്തിൽ നിന്നാണ് ബുദ്ധ പ്രതിമ മോഷണം പോയത്. തുടർന്ന് പതിറ്റാണ്ടുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിലവിൽ ഇറ്റലിയിൽ നിന്ന് പ്രതിമ കണ്ടെത്തിയത്.

Story Highlights: 1200 year old budha statue recovered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here