ഭൂമി ഗവര്‍ണര്‍ക്ക് ദാനം നല്‍കി; ഇഖ്വാന്‍ കോളനി നിവാസികള്‍ ആനുകൂല്യങ്ങള്‍ പുറത്ത്

മലപ്പുറം പൊന്നാനി പെരുമ്പടപ്പ് ഇഖ്വാന്‍ കോളനി ഭൂമി ഗവര്‍ണര്‍ക്ക് ദാനം നല്‍കിയതോടെ കോളനി നിവാസികളുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. പല കുടുംബങ്ങളുടെയും വീട്ടുനമ്പര്‍ എടുത്തു മാറ്റുകയും, റേഷന്‍ കാര്‍ഡ് നിഷേധിക്കുകയും ചെയ്തതായി കോളനി നിവാസികള്‍ ആരോപിക്കുന്നു. ഓലമേഞ്ഞ് നിലംപതിക്കാറായ നിരവധി വീടുകളാണ് ഈ കോളനിയില്‍ ഉള്ളത്.
അവിശ്യത്തിന് ശുചിമുറികളോ, കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുളള വെള്ളമോ ഇവിടെ ഇല്ല. കോളനിയിലെ പകുതിയില്‍ അധികം പേരും നിത്യരോഗികളാണ്. കുഞ്ഞിമോന്‍ ഹാജി എന്ന വ്യക്തിനല്‍കിയ 41 സെന്റ് സ്ഥലത്ത് ആദ്യഘട്ടത്തില്‍ 30 കുടുംബങ്ങളാണ താമസിച്ചിരുന്നത് നിലവില്‍ അത് 26 ആയി ചുരുങ്ങി. 2019 ല്‍ സ്ഥലം ഗവര്‍ണര്‍ക്ക് കൈയ്മാറിയതോടെ പലരുടെയും വീട്ട് നമ്പര്‍ നഷ്ടമായി.
മഴക്കാലമായല്‍ വലിയ വെള്ളക്കെട്ടാണ് കോളനിയില്‍ അനുഭവപ്പെടാറ്. കോളനി നിവാസികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ എംഎല്‍എ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി തയാറക്കിയിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Story Highlights: Land donated to governor; Iqwan Colony residents out of benefits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here