Advertisement

പണത്തിന് പകരം പൈൻ കോണുകൾ മതി; ഇത് സ്കാഗ്വേയിലെ പണം കായ്ക്കുന്ന മരം…

February 12, 2022
Google News 2 minutes Read

അലാസ്കയിലെ സ്കാഗ്വേ മുനിസിപ്പാലിറ്റിയിലെ പണം കായ്ക്കുന്ന മരത്തെ കുറിച്ചറിയാമോ? അതെ അലാസ്കയിൽ അങ്ങനെ ഒരു അത്ഭുത മരമുണ്ട്. ഏതാണ് ഈ മരമെന്നല്ലേ, നോക്കാം… സ്കാഗ്വേയിലെ കറൻസിയായി ആളുകൾ പൈൻ വിഭാഗത്തിലെ സ്പ്രൂസ് മരത്തിന്റെ കോണുകൾ ഉപയോഗിക്കുന്നു. അതുകൊണ്ട് ഇവ പണം കായ്ക്കുന്ന മരങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ “സ്കാഗ്വേ ബ്രൂവിംഗ് കോ” എന്ന റെസ്റ്റോറന്റിലാണ് മൂപ്പെത്താത്ത പൈൻ കോണുകൾ പണമായി സ്വീകരിക്കുന്നത്. പൈൻ കോണുകൾ നൽകി ഇവിടെ ആളുകൾ അതിനു പകരം ഭക്ഷണവും ബിയറും വിറകുകളും വാങ്ങുന്നു. എങ്ങനെയാണ് പൈൻ കോണുകൾക്ക് ഇത്ര മൂല്യം ലഭിച്ചത്?

വെറും ആയിരം പേർ മാത്രം ജനവാസമുള്ള പ്രദേശമാണ് സ്കാഗ്വേ. 1770 കളുടെ അവസാനത്തിലാണ് പൈൻ കോണുകളുടെ ഉപയോഗവും മൂല്യവും ഇവിടുത്തുകാർ തിരിച്ചറിയുന്നത്. വടക്കേ അമേരിക്കൻ വംശജരായ ക്ലിങ്കറ്റ് ഗോത്രക്കാരാണ് ഇതിന്റെ മൂല്യം ആദ്യമായി കണ്ടുപിടിച്ചത്. വൈറ്റമിൻ-സി യാൽ സമ്പന്നമാണ് ഈ മരങ്ങൾ. ഒരിക്കൽ ഇവിടം സന്ദർശിച്ച ക്യാപ്റ്റൻ ജെയിംസ് കുക്ക്, ആ സമയങ്ങളിൽ നാവികർക്കിടയിൽ പിടിപെട്ടിരുന്ന സ്കർവി എന്ന രോഗം മാറ്റാൻ പൈൻ കോണുകൾ വെച്ച് ബിയർ ഉണ്ടാക്കി. അതോടെ പൈൻ കോണിന്റെ പ്രശസ്തി വർധിക്കാൻ തുടങ്ങി.

2017 ൽ ഇവിടെ പൈൻ കോണുകൾ നൽകി ബിയർ വാങ്ങിക്കുന്നത് നിയമവിരുദ്ധമാക്കി. അതോടെ പൈൻ കോണുകൾ നൽകി ബിയർ വാങ്ങിക്കുന്ന സംവിധാനം നിർത്തലാക്കി. 2016 വരെ ഒരു പൗണ്ടിന് നാല് ഡോളർ എന്ന നിരക്കിലായിരുന്നു ഈടാക്കിയിരുന്നു. പൈൻ കോൺ നൽകി പകരം പണമോ ബിയറോ നൽകും. ബിയർ നൽകുന്നത് നിർത്തലാക്കിയതോടെ പകരം ഒരു പൗണ്ടിന് അഞ്ചു ഡോളർ നൽകാൻ തുടങ്ങി.

Read Also : ഓട്ടോക്കുള്ളിൽ ടാബ് മുതൽ ഫ്രിഡ്ജ് വരെ; ഇത് അണ്ണാദുരൈയുടെ സ്റ്റൈലൻ ഓട്ടോ…

അവിടുത്തെ ചരിത്ര പാർക്ക് പ്രദേശത്ത് നിന്നാണ് ആവശ്യമായ പൈൻകോണുകൾ വിളവെക്കുന്നത്. ഇവിടെ നടക്കുന്ന വിളവെടുപ്പിൽ പ്രദേശവാസികൾക്കും പങ്കെടുത്ത് ഇഷ്ടമുള്ളത്ര പൈൻ കോണുകൾ ശേഖരിക്കാം. തൊട്ടടുത്തായുള്ള മറ്റൊരു പൈൻ തോട്ടത്തിൽ നിന്നാണ് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വിളവെടുപ്പ് നടത്തുന്നത്. ഇവിടുത്തുകാരുടെ പ്രധാന വരുമാന മാർഗം കൂടിയാണിത്. പണമായി മാത്രമല്ല പാനീയങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മറ്റും നിർമിക്കാനും ഇവ ഉപയോഗിക്കുന്നു. വേനൽക്കാലത്ത് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്താറുള്ളത്.

Story Highlights: skagway the alaska town where money grows on trees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here