Advertisement

ട്രെയിനിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടി വീണ സംഭവം; ഗതാ​ഗത തടസം നീക്കി, കേരള എക്സ്പ്രസ് പുറപ്പെട്ടു

February 12, 2022
Google News 2 minutes Read

കോട്ടയം കോതനല്ലൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് നിർത്തിയിട്ട ട്രെയിൻ പുറപ്പെട്ടു. ഡീസൽ എഞ്ചിൻ ഘടിപ്പിച്ചാണ് കേരള എക്സ്പ്രസ് പുറപ്പെട്ടത്. എറണാകുളം വരെ ഡീസൻ എഞ്ചിൻ യാത്ര തുടരും പിന്നീട് ഇലക്ട്രിക് എഞ്ചിനിലേക്ക് മാറ്റും. കേരള എക്സ്പ്രസിന് മുകളിലേക്ക് റയിൽവേയുടെ വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു.

കോതനല്ലൂരിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി.

Read Also : ഓടുന്ന തീവണ്ടിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പാൻട്രി തൊഴിലാളി അറസ്റ്റിൽ

ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം – ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി കണ്ടെത്തിയത്.

Story Highlights: The Kerala Express departed, removing the traffic jam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here