രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; അരലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 684 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണനിരക്ക് 5,08,665 ആയി. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1,17,591 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ രോഗമുക്തി നിരക്ക് കൂടിയതും വ്യാപനതോത് കുറയ്ക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 172.81 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : വിദഗ്ധർ നിർദേശിച്ചാലുടൻ 5-15 പ്രായത്തിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകും; കേന്ദ്ര ആരോഗ്യമന്ത്രി
മുന്‍നിര പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് പുരോഗമിക്കുകയാണ്. അതേസമയം വിദഗ്ധരില്‍ നിന്ന് കേന്ദ്രത്തിന് ശുപാര്‍ശ ലഭിച്ചാലുടന്‍ 5 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനുകള്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു.
Story Highlights: covid india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here