Advertisement

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

February 13, 2022
Google News 2 minutes Read
rain alert in 7 districts

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ( rain alert in 7 districts )

ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.

Read Also : മഴയത്ത് റോഡില്‍ തെന്നി വീണ് ബൈക്ക് യാത്രികന്‍,ലോറിയിടിക്കാതെ ഓടി രക്ഷപ്പെട്ടു: വീഡിയോ

ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയിൽ മഴ തുടങ്ങിയത്. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും കനത്ത മഴ ലഭ്യമാകുന്നത്.

Story Highlights: rain alert in 7 districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here