യോഗി സര്‍ക്കാര്‍ ഉള്ളിടത്തോളം തനിക്കും കുടുംബത്തിനും നീതി ലഭിക്കില്ല; ഉന്നാവ് പെണ്‍കുട്ടി 24നോട്

തന്നെയും കുടുംബത്തെയും ഭരണാധികാരികള്‍ ഇപ്പോഴും പീഡിപ്പിക്കുന്നുണ്ടെന്ന് യുപിയിലെ ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ട്വന്റിഫോറിനോട്. കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ജയിലില്‍ ഇരുന്ന് പുറത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. യോഗി സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം തനിക്കും കുടുംബത്തിനും നീതി ലഭിക്കില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉറപ്പുനല്‍കിയ നടപടികള്‍ പോലും നടപ്പാക്കിയില്ല. യുപിയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കിയെന്ന യോഗിയുടെ വാദം കളവാണെന്നും പെണ്‍കുട്ടി പറഞ്ഞു.
ഉന്നാവ് പീഡനക്കേസിലും കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലാണ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നത്. പത്ത് വര്‍ഷം കഠിനതടവും ഇരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഡല്‍ഹി തീസ് ഹസാരി കോടതി വിധി.
Read Also : യുപി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടികയില്‍ 40 ശതമാനം സ്ത്രീകള്‍; ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കും
സെന്‍ഗറടക്കം ഏഴ് പേരാണ് പ്രതികള്‍. നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ ജനപ്രതിനിധി കുറ്റകൃത്യം ചെയ്തുവെന്നാണ് ശിക്ഷ വിധിക്കുമ്പോള്‍ സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മയുടെ പരാമര്‍ശം. ഇരയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുകൊന്ന രീതിയെയും വിമര്‍ശിച്ച കോടതി, കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. സഹോദരന്‍ അതുല്‍ സെന്‍ഗറും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടക്കമാണ് മറ്റ് ആറ് പ്രതികള്‍.
Story Highlights: unnao rape victim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here