Advertisement

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി എം.എല്‍.എ

February 14, 2022
Google News 2 minutes Read

വീണ്ടും താന്‍ ജനപ്രതിനിധിയായാല്‍ മുസ്ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറി തിലകത്തിലേക്കെത്തുമെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിംഗ് രംഗത്ത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു എം.എല്‍.എയുടെ വിദ്വേഷ പരാമര്‍ശം. (bjp)

വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തത്തിയതിന് പിന്നാലെയാണ് രാഘവേന്ദ്ര വിശദീകരണവുമായെത്തിയത്. വര്‍ധിച്ചുവരുന്ന ഇസ്ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Read Also : തഞ്ചാവൂര്‍ കേസ് സി.ബി.ഐക്ക് വിട്ട് സുപ്രിംകോടതി

‘ഉത്തര്‍പ്രദേശില്‍ ഇസ്ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍ ഹിന്ദുക്കള്‍ ഗോള്‍ ടോപ്പിസ് (തലയോട്ടി തൊപ്പി) ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതാണ് ഞാന്‍ പറഞ്ഞത്. മുസ്ലിങ്ങള്‍ എന്നെ തോല്‍പ്പിക്കാന്‍ അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് ‘. അദ്ദേഹം വ്യക്തമാക്കി.

രാഘവേന്ദ്രയുടെ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തതായി യു.പി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനിയുടെ യു.പിയുടെ ചുമതലക്കാരന്‍ കൂടിയാണ് സിംഗ്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also : BJP MLA with explanation in controversial reference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here