സിപിഐഎം സമ്മേളന വേദി മാറ്റി; സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍

സിപിഐഎം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല.സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപന സാഹചര്യത്തിലാണ് മാറ്റം. . കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയാണ് വേദി മാറ്റം. കൊവിഡ് പ്രതിസന്ധി ഉൾക്കൊണ്ടും മാനദണ്ഡങ്ങൾ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി രാജീവ് പറഞ്ഞു.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവൻ നഗറിൽ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
Story Highlights: cpm-changed-the-venue-of-the-state-convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here