കണ്ണൂരില്‍ ഹാര്‍ഡ്വെയര്‍ കമ്പനി അടച്ചുപൂട്ടിയ വിഷയം; ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ക്ക് ചുമതല

കണ്ണൂര്‍ മാതമംഗലത്ത് ഹാര്‍ഡ്വെയര്‍ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. ലേബര്‍ കമ്മിഷണര്‍ എസ് ചിത്ര ഐഎഎസിനാണ് ചുമതല. ഇരു വിഭാഗങ്ങളേയും വിശദമായി കേട്ട ശേഷം അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
സ്ഥാപനത്തിലെ നാല് തൊഴിലാളികള്‍ക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 26അ കാര്‍ഡിനുള്ള അപേക്ഷ പയ്യന്നൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് സ്ഥാപനമുടമ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്ന സ്ഥലം ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയ സ്ഥലമാണ്.
നാല് തൊഴിലാളികള്‍ക്ക് അറ്റാച്ച്ഡ് കാര്‍ഡ് നല്‍കുന്നതോടെ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള 23 രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസറും അപ്പലെറ്റ് അതോറിറ്റിയായ ജില്ലാ ലേബര്‍ ഓഫീസറും അപേക്ഷ നിരസിച്ചു. തുടര്‍ന്ന് സ്ഥാപനമുടമ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സാമ്പാദിക്കുകയും നാലു തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കുകയുമുണ്ടായി.
വിഷയത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇരു വിഭാഗത്തേയും ഉടന്‍ വിളിച്ച് ചേര്‍ത്ത് തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തൊഴിലാളികളുടെ താല്പര്യം ഉറപ്പുവരുത്തുന്നതിനൊപ്പം വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സാഹചര്യം ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also : മാതമംഗലത്തെ കടയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ല; വിശദീകരണവുമായി പഞ്ചായത്ത്
സിഐടിയു ചുമട്ടു തൊഴിലാളി യൂണിയന്‍ സമരം തുടരുന്ന എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്വെയര്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് കടയുടമയുടെ പരാതി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ്. സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. എഴുപത് ലക്ഷം മുതല്‍ മുടക്കി 6 മാസം മുന്‍പ് തുടങ്ങിയ സ്ഥാപനമാണ് സിഐടിയു ഭീഷണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായതെന്നും കടയുടമ പറയുന്നു.
Story Highlights: hardware shop, v shivankutty, kannur, labour commissioner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here