ആവേശക്കാരോട് മന്ത്രി, മല കയറിയാല്‍ അകത്ത്

അനുവാദമില്ലാതെ മലമ്പുഴ ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ അനധികൃതമായി മല കയറുന്നവര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. അനധികൃത യാത്രകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരും നിമയലംഘനത്തിന് മുതിരരുതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരവസരമായിക്കണ്ട് പലരും മല കയറുന്ന പശ്ചാത്തലത്തില്‍ മകനെതിരെ കേസെടുക്കാന്‍ ബാബുവിന്റെ ഉമ്മ നേരത്തേ ആവശ്യപ്പെട്ടത് മാതൃകാപരമാണെന്നും മന്ത്രി അറിയിച്ചു. ബാബുവിന് ലഭ്യമായ ഇളവ് ഇനി മറ്റാര്‍ക്കും ലഭിക്കില്ലെന്ന് മന്ത്രി കെ. രാജനും പ്രതികരിച്ചു. (babu)
വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു കെസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെ ഇനിയാരും മല കയറാന്‍ മുതിരരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു. വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസെടുത്തത്.
Read Also :തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയെന്ന് ബാബു
കഴിഞ്ഞ ദിവസം രാത്രിയിലും കൂടുതല്‍ പേര്‍ മല കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാബുവിന് എതിരെ കേസെടുത്തത്. ഇനി മല കയറുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം.
Story Highlights: The minister said that the case will be registered if he climbs the hill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here