Advertisement

ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം; വീണ്ടും ചൈനയെ പ്രകീർത്തിച്ച് എസ് രാമചന്ദ്രൻപിള്ള

February 15, 2022
Google News 1 minute Read

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വീണ്ടും ചൈനയെ പ്രകീർത്തിച്ച് എസ് രാമചന്ദ്രൻപിള്ള (എസ്ആർപി). ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും,ചൈനീസ് വളർച്ച സോഷ്യലിസത്തിന്റെ നേട്ടമെന്നും എസ്ആർപി പറഞ്ഞു. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.‌‌ എന്നാൽ കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങൾ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

മറ്റ് രാജ്യങ്ങളക്ക് പണം കടം നൽകുന്ന രാജ്യമാണ് ചൈന. ചൈന ദാരിദ്യം പൂർണമായി നിർമാർജനം ചെയ്തു. മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്ന രാജ്യമാണ്. ഇത് വസ്തുതയാണ് . ചൈനയെ പ്രകീർത്തിച്ച് എന്ന് പറഞ്ഞ് മാധ്യമങ്ങൾ വിവാദമാക്കി. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രൻപിള്ള ചോദിച്ചു.

Read Also :മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍

ബിജെപി നയം ആര്‍എസ്‍എസാണ് തീരുമാനിക്കുന്നത്. കോൺഗ്രസിൽ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്നും എസ്ആർപി വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് പാർട്ടികളുടെയും മറ്റു രാജ്യങ്ങളിലെ വർക്കേഴ്സ് പാർട്ടികളുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് സിപിഐഎം. നേതൃത്വത്തെ അംഗങ്ങൾ തീരുമാനിക്കുന്നു. പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് വലിയ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: cpm-leader-s-ramachandran-pillai-praise-china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here