അനധികൃത മണൽക്കടത്ത്; ബിഷപ്പിന് ജാമ്യം

തിരുനെൽവേലിയിലെ അനധികൃത മണൽക്കടത്ത് കേസിൽ മലങ്കര കത്തോലിക്കാസഭാ ബിഷപ്പിന് ജാമ്യം. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനാണ് ജാമ്യം ലഭിച്ചത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം നൽകിയത്. അംബ സമുദ്രത്തിൽ സഭ വക സ്ഥലം പാട്ടത്തിന് എടുത്തയാൾ മണൽ വാരിയതിന്റെ പേരിലാണ് കേസ്.
Read Also :മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസും വികാരി ജനറൽ ഷാജി തോമസ് മണിക്കുളം പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരേയും അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽ വെച്ച് ക്രൈംബ്രാഞ്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ കേസിൽ പ്രധാന പ്രതിയായ കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട രൂപതയ്ക്ക് അംബാസമുദ്രത്തിലുളള 300 ഏക്കർ സ്ഥലം അറസ്റ്റിലായ മാനുവൽ ജോർജ് കൃഷിക്കായി കരാർ പ്രകാരം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ കൃഷിയുടെ മറവിൽ വൻതോതിൽ മണൽഖനനം നടത്തിയെന്നാണ് ക്രൈബ്രാഞ്ച് നൽകിയ വിശദീകരണം.
Story Highlights: illegal-sand-mining-in-tirunelveli-bishop-bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here