പുതിയ വെല്ലുവിളികളെ നേരിടാന്‍ യുവതയെ സജ്ജമാക്കും: ചിന്താ ജെറോം

പുതിയ കാലം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ സ്വഭാവം വ്യത്യസ്തമാണെന്നും അത്തരം വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കേരളത്തിലെ യുവതയെ പ്രാപ്തരാക്കുന്ന സമീപനങ്ങള്‍ യുവജന കമ്മീഷന്‍ നടപ്പിലാക്കുന്നത് തുടരുമെന്നും കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. കോവിഡ്, പ്രളയം, നിപ്പ എന്നീ ദുരന്തങ്ങളെ കേരളം അഭിമുഖീകരിച്ചപ്പോള്‍ ഭയവും ആശങ്കയും കൂടാതെ സംസ്ഥാന സര്‍ക്കാരിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിന് കര്‍മ്മോത്സുകമായി ലാഭേച്ഛയില്ലാതെ ഒന്നിച്ചിറങ്ങിയ യുവതയുടെ ചരിത്രമാണ് ഈ നാടിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് ഏറ്റവും വലിയ ഇന്ധനം എന്നും ഡോ. ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തുടനീളമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തിരുവന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം. യുവജന കമ്മീഷന്‍ അംഗങ്ങളായ കെ.പി.പ്രമോഷ്, വിനില്‍.വി, സമദ്.പി.എ., റനീഷ് മാത്യു, സംസ്ഥാന കോഡിനേറ്റര്‍മാരായ അഡ്വ.എം.രണ്‍ദീഷ്, ആര്‍.മിഥുന്‍ഷാ, രാഹുല്‍ രാജ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ലിംഗനീതി, സൈബര്‍ കുോറ്റകൃത്യങ്ങള്‍, പരിസ്ഥിതി, മോട്ടോര്‍ വാഹന നിയമം, തുടങ്ങി വിവിധങ്ങളായ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ ക്ലാസുകള്‍ നയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here