Advertisement

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

February 16, 2022
Google News 0 minutes Read

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്‌കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

അമര്‍ സംഗീ, ആശാ ഓ ഭലോബാഷ, അമര്‍ തുമി, അമര്‍ പ്രേം, മന്ദിര, ബദ്‌നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റാണ്. വാര്‍ദത്ത്, ഡിസ്‌കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് ഡാന്‍സ്, കമാന്‍ഡോ, സാഹേബ്, ഗാംഗ് ലീഡര്‍, സൈലാബ് തുടങ്ങിയ സിനിമാസൗണ്ട് ട്രാക്കുകളിലൂടെയാണ് 1980കളിലും 1990കളിലും അദ്ദേഹം ജനപ്രിയനായത്.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here