Advertisement

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം റദ്ദാക്കി

February 16, 2022
Google News 2 minutes Read
india banned work from home

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വർക്കം ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊവിഡ് കേസുകൾ കുറഞ്ഞ സഹാചര്യത്തിലാണ് നടപടി. ( india banned work from home )

രാജ്യത്ത് കൊവിഡ് മൂന്നാം തരം​ഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരം​ഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

മൂന്നാം തരം​ഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടർന്നാണ് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ കഴിയാവുന്നത്ര വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സർക്കാർ നിർദേശം നൽകിയത്.

Read Also : ഡൽഹിയിലെ സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം മാത്രം; നിബന്ധനയുമായി ദുരന്തനിവാരണ സമിതി

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടായ കുറവ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്ക് അയവു വരുന്നത് ചൂണ്ടിക്കാട്ടുന്നു. ഇതെ തുടർന്നാണ് സർക്കാർ‌, സ്വകാര്യ ഓഫിസ് സംവിധാനങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറാമെന്ന് വിലയിരുത്തിയത്. പിന്നാലെയാണ് വർക്ക് ഫ്രം ഹോം റദ്ദാക്കിയത്.

Story Highlights: india banned work from home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here