Advertisement

ബപ്പി ലാഹിരിയുടെ ജീവന്‍ കവര്‍ന്നത് ‘ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ’

February 16, 2022
Google News 2 minutes Read

സംഗീത സംവിധായകന്‍ ബപ്പി ലാഹിരിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ബപ്പി ലാഹിരിയെ അലട്ടിയിരുന്നു. ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസവുമായി ബന്ധപ്പെട്ട ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ആണ് ബപ്പി ലാഹിരിയുടെ മരണത്തിന് പ്രധാന കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2021 മുതലാണ് ഈ രോഗാവസ്ഥ ബപ്പി ലഹിരിയില്‍ കണ്ടുതുടങ്ങിയത്.
ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസമാണ് സ്ലീപ് അപ്നിയ. നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. മൂന്ന് തരത്തിലുള്ള സ്ലീപ് അപ്നിയയില്‍ ഒന്നാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നീയ.

Read Also : മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി; സ്ത്രീയ്ക്ക് എച്ച്ഐവി ഭേദമായതായി റിപ്പോര്‍ട്ട്

ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസമുള്ള ഭാഗത്തുകൂടെ വായു ഞെങ്ങിഞെരുങ്ങി പുറത്തേയ്ക്ക് വരികയും ഉച്ചത്തിലുള്ള കൂര്‍ക്കം വലിക്ക് കാരണമാകുകയും ചെയ്യുന്നു. പൊതുവേ അമിത ഭാരമുള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്.

Read Also : 14 മാസമായി കൊവിഡ് പോസിറ്റീവ്; ഇതുവരെ നടത്തിയത് 78 ടെസ്റ്റുകള്‍

ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതിന്റെ ഒരു ലക്ഷണം. പകല്‍ സമയത്തെ ഉറക്കം, പകല്‍ സമയത്ത് ഒന്നിലും ഏകാഗ്രത ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും മറ്റു ലക്ഷണങ്ങളാണ്. ഉറക്കത്തിനിടെ ശ്വാസംതടസം മൂലം പെട്ടെന്ന് എഴുന്നേല്‍ക്കുന്നതും ഈ രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. രാവിലെയുള്ള തലവേദന, തൊണ്ട വരള്‍ച്ച, ഉയര്‍ന്ന രക്താതിസമ്മര്‍ദ്ദം, സ്വഭാവം മാറല്‍ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Story Highlights: ‘Obstructive sleep apnea’ kills bappi lahiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here