Advertisement

മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി; സ്ത്രീയ്ക്ക് എച്ച്ഐവി ഭേദമായതായി റിപ്പോര്‍ട്ട്

February 16, 2022
Google News 2 minutes Read

അസ്ഥിയിലെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ ശേഷം രോഗിക്ക് എച്ച്ഐവി രോഗം ഭേദമായതായി റിപ്പോര്‍ട്ട്. ഡെന്‍വറില്‍ നടന്ന റെട്രോവൈറസ് ഓണ്‍ ഓപ്പര്‍ച്യൂനിസ്റ്റിക് ആന്റ് ഇന്‍ഫെക്ഷന്‍സ് കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. മജ്ജ മാറ്റിവെക്കലിന് ശേഷം എച്ച്ഐവി ഭേദാമാകുന്ന ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവരെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ

അമേരിക്കയിലാണ് സംഭവം. ലുക്കീമിയ ബാധിതയായ 64 വയസുള്ള സ്ത്രീ പതിനാല് മാസമായി ചികിത്സയില്‍ തുടരുകയാണ്. ആന്റിറെട്രോ വൈറല്‍ തെറാപ്പി ഇല്ലാതെയാണ് ഇവര്‍ക്ക് എച്ച്ഐവി ഭേദമായത്. മജ്ജയില്‍ കാണപ്പെടുന്ന അര്‍ബുധ രോഗമായ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ ബാധിച്ച് സ്ത്രീയ്ക്കാണ് മറ്റൊരാളില്‍ നിന്ന് മജ്ജ മാറ്റിവെച്ചത്. ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിനാണ് പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞത്.

കാലിഫോര്‍ണിയ ലോസ് ഐഞ്ചല്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ.ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍. അര്‍ബുദമോ മറ്റ് ഗുരുതര രോഗങ്ങള്‍ക്കോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പേരിലാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ ആദ്യം കീമോതെറാപ്പി ചെയ്യുന്നു. തുടര്‍ന്ന് പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്ന് സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്ഐവിയെ പ്രതിരോധിക്കാനുള്ള പ്രതിരോധ സംവിധാനം ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാനാണ് ശ്രമങ്ങളും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.

Story Highlights: Woman Reported Cured Of HIV After Bone Marrow Transplant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here