ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ലാഹിരിയുടെ സംഗീതം; മലയാളത്തിലും ഒരുകൈ നോക്കിയ സംഗീതജ്ഞന്‍

എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ബപ്പി ലാഹിരി മലയാളത്തിലും ഒരു സിനിമയ്ക്കായി സംഗീതം ചെയ്തിട്ടുണ്ട്. മധു, കലാഭവന്‍ മണി, സുധീഷ്, ജഗതി, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘ദ ഗുഡ് ബോയ്‌സ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ബപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം 1997ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത്.
വെണ്‍ പ്രാവേ, ആതിരെ നീയല്ലാതാരുണ്ടെന്നേ, മാരിവില്ലോ മലര്‍നിലാവോ, പകല്‍ മായും മുകില്‍ മാനം എന്നിങ്ങനെ നാല് ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി ബപ്പി ലാഹിരി ചിട്ടപ്പെടുത്തിയത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, മനോ, ബിജു നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഫാസ്റ്റ് നമ്പറുകളുടെ പേരിലാണ് ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്നതെങ്കിലും നാടന്‍ പാട്ടുകളും മെലഡികളും ഗസലുകളും ബപ്പിക്ക് എളുപ്പത്തില്‍ വഴങ്ങുമായിരുന്നു.
Read Also : ലതാ മങ്കേഷ്‌ക്കറിന് പിന്നാലെ ബപ്പി ലാഹിരിയും; വിടവാങ്ങിയത് ഹൃദയബന്ധം പുലര്‍ത്തിയ അടുത്ത സുഹൃത്തുക്കള്‍
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യന്‍ ഭാഷകളിലും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ബപ്പി ലാഹിരി ചെയ്ത തമിഴ് ചിത്രങ്ങളില്‍ പ്രധാനം ‘അപൂര്‍വ സഹോദരികളാ’ണ്. ഗുജറാത്തിയില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയായ ‘ജനം ജനം ന സാതി’നു വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു.
Read Also : ”ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍”, വിടവാങ്ങിയത് ഡിസ്‌കോ കിങ്
മാതാപിതാക്കള്‍ തന്നെയായിരുന്നു ലാഹിരിയുടെ ആദ്യ ഗുരുക്കന്മാര്‍. മൂന്നാം വയസ്സില്‍ തബല വായിച്ചാണ് അദ്ദേഹം സംഗീതലോകത്തേയ്ക്കെത്തിയത്.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ലാഹിരിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. അങ്ങനെ 80കളിലും 90കളിലും ‘ബപ്പിസംഗീതത്തി’ന് ലോകം കാതോര്‍ത്തു.
Story Highlights: Malayalam Songs by Bappi Lahiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here