Advertisement

”ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍”, വിടവാങ്ങിയത് ഡിസ്‌കോ കിങ്

February 16, 2022
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളുടെ ഹരമായി മാറിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവ് ബപ്പി ലാഹിരിയാണ് ഇന്ന് രാവിലെ വിടവാങ്ങിയത്. റാഹി മസൂം റാസ എഴുതി ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ലാഹിരിയുടെ ഡിസ്‌കോ സോങ് ആഗോള ഹിറ്റായി മാറുകയും അതിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്ത ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിജയ് ബെനഡിക്ടാണ് ഗാനം ആലപിച്ചത്. ബോംബെയിലെ ചേരികളില്‍ നിന്നുവന്ന തെരുവ് കലാകാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ഏഷ്യ, സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഹിറ്റായതോടെ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തെ ലോകമെമ്പാടുമുള്ളവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ വിദേശ ചിത്രവും ഡിസ്‌കോ ഡാന്‍സറായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനവും!.

മുംബൈയിലെ നടരാജ് സ്റ്റുഡിയോയില്‍ മൂന്ന് ദിവസങ്ങളിലായാണ് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ടൈറ്റില്‍ സോംഗ് ചിത്രീകരിച്ചത്. പാട്ടിന് ചുവടുവെച്ച മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്തശൈലിയും ഏറെ ജനകീയമായി. അതിനുശേഷമുള്ള ജനക്കൂട്ടത്തിന്റെ രംഗങ്ങള്‍ മുംബൈയിലെ ഫിലിമിസ്ഥാന്‍ സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്.

ആഗോള ഹിറ്റായത് ഡിസ്‌കോ ഡാന്‍സറാണെങ്കിലും പാര്‍വതി ഖാന്‍ ആലപിച്ച ‘ജിമ്മി ജിമ്മി ജിമ്മി ആജാ’, ലാഹിരി തന്നെ പാടിയ ‘യാദ് ആ രഹാ ഹേ’, ഉഷയ്ക്കൊപ്പം സുരേഷ് വാഡ്കര്‍ ആലപിച്ച ‘ഗോരോ കി നാ കാലോ കി’ എന്നിവയും ഇന്നും ജനപ്രിയ ഗാനങ്ങളുടെ പട്ടികയിലുണ്ട്.

Read Also : ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

1988ല്‍ പുറത്തിറങ്ങിയ ദേവോയുടെ ‘ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഗാനത്തില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ടാണ് ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ടൈറ്റില്‍ ഗാനം ലാഹിരി ചിട്ടപ്പെടുത്തുന്നത്. 2010ല്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറക്കിയ ബോളിവുഡ് കോമഡി ചിത്രമായ ഗോള്‍മാല്‍ 3ല്‍ ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’, ‘യാദ് ആ രഹാ ഹേ’ എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

ഇമ്രാന്‍ ഖാന്‍ നായകനായി 2011ല്‍ പുറത്തിറങ്ങിയ ഡല്‍ഹി ബെല്ലി എന്ന ചിത്രത്തിലെ ഡിസ്‌കോ ഫൈറ്ററായുള്ള ആമിര്‍ ഖാന്റെ പ്രത്യേക വേഷം ഡിസ്‌കോ ഡാന്‍സറിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ വേഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണ്.

,’ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’, ‘ജിമ്മി ജിമ്മി ആജ ആജ’ എന്നിവ മംഗോളിയ, റഷ്യ, അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും സൂപ്പര്‍ ഹിറ്റാണ്.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.

Story Highlights: I’m a Disco Dancer , super hit song by lahiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement