ഉയര്‍ന്ന നിലവാരത്തിലുള്ള കൂടുതല്‍ സര്‍വകലാശാലകള്‍; വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കായി ചൈന

രാജ്യത്ത് ഉയര്‍ന്ന നിലവാരത്തിലുള്ള കൂടുതല്‍ യൂണിവേഴ്സിറ്റികള്‍ നിര്‍മിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി യോഗ്യതയുള്ള സര്‍വ്വകലാശാലകളുടെ പട്ടിക ചൈന പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന ആദ്യഘട്ട പദ്ധതികള്‍ക്ക് 2016ല്‍ തുടക്കമായിരുന്നു.
2020ല്‍ പൂര്‍ത്തിയായ ഒന്നാംഘട്ട പദ്ധതികളുടെ തുടര്‍ച്ചയായാണ് രണ്ടാംഘട്ട പദ്ധതിയുടെ പട്ടിക പുറത്തിറക്കിയത്. 147 സര്‍വകാലശാലകളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സര്‍വ്വകലാശാലകള്‍ക്ക് മത്സരാധിഷ്ഠിത മേഖലകളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വഴികാട്ടുമെന്നും വിഭാഗാധിഷ്ഠിത വികസനം കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകോത്തര സര്‍വ്വകലാശാലകളുടെ നിലവാരത്തിലേക്ക് ചൈനീസ് വിദ്യാഭ്യാസ മേഖല ഉയരുമെന്നും യൂണിവേഴ്സിറ്റികളില്‍ ഗവേഷണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും നടത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റിന് കഴിയുമെന്നും, വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: china universities, china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here