Advertisement

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും

February 17, 2022
Google News 1 minute Read

സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടന റിപ്പോർട്ടിൻ്റെ കരട് ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. തിരുവനന്തപുരം എകെജി സെന്ററിൽ രാവിലെ പത്തര മുതൽ ആണ് യോഗം. ആദ്യ രണ്ട് ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന കരട് റിപ്പോർട്ടിൽ സെക്രട്ടറിയേറ്റ് ഭേദഗതികൾ വരുത്തും. തുടർന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന് അന്തിമ രൂപം നൽകും. സംസ്ഥാനസമ്മേളനത്തിൻറേയും, പാർട്ടി കോൺഗ്രസിൻറേയും ഒരുക്കങ്ങളും ചർച്ചയ്ക്ക് വരും. മറ്റ് വിഷയങ്ങളിലേക്ക് നേതൃയോഗങ്ങൾ കടക്കാൻ സാധ്യതയില്ല. അടുത്ത മാസം ഒന്നു മുതൽ നാലുവരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.

Story Highlights: cpim meetings start today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here