ഐഎൻഎൽ മുൻ സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുൾ വഹാബ് വിളിച്ചു ചേർക്കുന്ന സംസ്ഥാന കൗൺസിൽ യോഗം ഇന്ന്

ഐഎൻഎൽ മുൻ സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുൾ വഹാബ് വിളിച്ചു ചേർക്കുന്ന സംസ്ഥാന കൗൺസിൽ യോഗം ഇന്ന്. ദേശീയ നേതൃത്വത്തിന്റെ നടപടിയെ വെല്ലുവിളിച്ചാണ് യോഗം. അബ്ദുൾ വഹാബിനെതിരെ പാർട്ടി അഡ്ഹോക് കമ്മിറ്റി നടപടിക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് യോഗം ചേരുന്നത്. സംസ്ഥാന കൗൺസിലിലെ 120 അംഗങ്ങളിൽ 75 ലേറെ പേരുടെ പിന്തുണ
ഉണ്ടെന്നാണ് വഹാബ് പക്ഷത്തിന്റെ അവകാശവാദം. രാവിലെ പതിനൊന്നിന് കോഴിക്കോടാണ് യോഗം.
ഐഎൻഎൽ എന്ന പേരിൽ തന്നെ പാർട്ടി സംസ്ഥാന ഘടകമായി മുന്നോട്ട് പോകുമെന്ന് അബ്ദുൾ വഹാബ് അറിയിച്ചിരുന്നു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കമ്മറ്റിയെ പിരിച്ചുവിടാൻ ദേശീയ എക്സിക്യൂട്ടീവിനാവില്ല. ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ ഒത്തുതീർപ്പ് വ്യവസ്ഥ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: inl ap abdul vahab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here