പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ്

കൊച്ചി പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) പരിശോധന തുടരുകയാണ്. ഈ ഭാഗത്ത് മെട്രോ സര്‍വീസിന്റെ വേഗത കുറച്ചിട്ടുണ്ട്. ചരിവ് ഗുരുതരമല്ലെന്നാണ് കെഎംആര്‍എല്‍ പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിട്ടുണ്ട്.
പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നുവരികയാണെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി. നിലവില്‍ ചരിവുള്ളതായി കണ്ടെത്തിയ പ്രദേശത്ത് 20 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ റെയില്‍ ഓടുന്നത്.
Story Highlights: tilt in kochi metro rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here