Advertisement

ഇന്ത്യക്ക് വീണ്ടും യാത്രാ വിലക്കുമായി സൗദി: സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍

February 18, 2022
Google News 1 minute Read

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇന്ത്യയ്ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ യെമൻ, ഇന്തോനേഷ്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.(saudi arabia)

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഡയറക്ടറേറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചോദിച്ച അന്വേഷണത്തിന് മറുപടിയായിട്ടായിരുന്നു സൗദി അധികൃതർ രാജ്യങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയത്.

Story Highlights: coronavirus-crisis-saudi-arabia-imposes-travel-ban-on-india-again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here