Advertisement

‘നെഹ്‌റുവിന്റെ ഇന്ത്യ’,സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍

February 18, 2022
Google News 1 minute Read

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ നെഹ്‌റുവിന്റെ ഇന്ത്യ പരാമര്‍ശം അനുചിതമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സിങ്കപ്പൂര്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പാര്‍ലമെന്റിലെ സംവാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണമായത്. വിദേശകാര്യ മന്ത്രാലയം സിംഗപ്പൂർ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി എതിർപ്പ് അറിയിച്ചതായാണ് റിപ്പോർ‌ട്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാര്‍ലമെന്റിലെ പകുതിയോളം എം.പിമാര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്ന നാടായി ‘നെഹ്രുവിന്റെ ഇന്ത്യ’ മാറിയിരിക്കുന്നു എന്നായിരുന്നു ലീ സീന്‍ ലൂങിന്റെ പരാമര്‍ശം. ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിംഗപ്പൂര്‍ പാര്‍ലമെന്റിലെ ചര്‍ച്ച.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

മിക്ക ജനാധിപത്യ രാജ്യങ്ങളും സ്ഥാപിക്കപ്പെടുന്നത് മഹത്തായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണെന്നും എന്നാല്‍ രാഷ്ട്രീയ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി അവ ആ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും ലീ സീന്‍ ലൂങ് പറഞ്ഞു. മിക്ക രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപകര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറിപ്പോയെന്നും ലീ സീന്‍ ലൂങ് പറഞ്ഞിരുന്നു.

Story Highlights: india-objects-to-nehru-s-india-comment-by-singapore-pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here