Advertisement

കെ.ആർ ജ്യോതിലാലും സഭയിൽ

February 18, 2022
Google News 2 minutes Read
jyothilal in kerala governor policy address

ഗവർണറുടെ അപ്രതീക്ക് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ആർ ജ്യോതിലാൽ സഭയിൽ. ഇന്നലെ പൊതുഭരണ സംക്രട്ടി സ്ഥാനത്ത് നിന്ന് നീക്കിയ ആർ ജ്യോതിലാൽ ഉദ്യോഗസ്ഥ ഗ്യാലറിയിലാണ് ഇരിക്കുന്നത്. ( jyothilal in kerala governor policy address )

സർക്കാർ പൊതുഭരണ വകുപ്പ് സെക്രട്ടറിയായ കെ.ആർ.ജ്യോതിലാലിനെ മാറ്റിയത് ഇന്നലെയാണ്. ശാരദ മുരളീധരനാണ് പകരം ചുമതല നൽകിയത്. ഗവർണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം.

Read Also : ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സർക്കാരിനും ഗവർണർക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പുവെക്കാൻ വൈകിയതിന് പിന്നാലെ സർക്കാരും ഗവർണറും തമ്മിൽ കൊടുക്കൾ വാങ്ങലുകൾ നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവർണർക്കുവേണ്ടി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടി വെള്ളിപ്പാത്രത്തിൽ വെച്ചുനൽകിയെന്നായിരുന്നു ആരോപണം.

Story Highlights: jyothilal in kerala governor policy address

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here