Advertisement

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ

February 18, 2022
Google News 1 minute Read

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂനിച്ച് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും.

ജർമനിയിലെ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്തോ-പസഫിക് വിഷയം ആസാദി കാ അമൃത് മഹോത്സവ് എന്നിവയുമായി ബന്ധപ്പെട്ടും എസ്. ജയശങ്കർ ചർച്ച നടത്തും. രണ്ട് ദിവസത്തേക്കാണ് ജർമനിയിലുണ്ടാകുക.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

ഫെബ്രുവരി 20നാണ് വിദേശകാര്യമന്ത്രി പാരീസിലെത്തുന്നത്. അവിടെ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം സംസാരിക്കും. വിവിധ പരിപാടികൾക്കായി മൂന്ന് ദിവസമാണ് വിദേശകാര്യ മന്ത്രി ഫ്രാൻസിലുണ്ടാകുക.

Story Highlights: sjaishankar-visit-france-germany-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here