സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കും: കെ.സുധാകരന്‍

സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കാന്‍ കെപിസിസി. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സില്‍വര്‍ ലൈനിനെതിരായി വീടുകള്‍ കയറി പ്രചാരണം നടത്തും. വളരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി വ്യത്യസ്തമായ സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇ.ശ്രീധരനെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെകുറിച്ചുള്ള ദുരന്തത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തും. ഇതിനായി ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് എല്ലാ കലക്റ്ററേറ്റിലേക്കും ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Struggle against Silver Line will be intensified: K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here