പഞ്ചാങ്കം: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്നവസാനിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലെയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 59 സീറ്റുകളിലേക്കാണ് ഫെബ്രുവരി 20ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ അടക്കം മൂന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഇന്ന് പ്രചരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചു. 623 സ്ഥാനാര്‍ത്ഥികളാണ് 59 സീറ്റുകളിലായി ജനവിധി തേടുന്നത്. ഇതില്‍ 103 സ്ഥാനാര്‍ത്ഥികളും ഗുരുതരമായ കുറ്റക്യത്യങ്ങളില്‍ ആരോപണവിധേയരാണെന്നതാണ് ഏറെ ശ്രദ്ധേയം.
തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെത്തും. സംസ്ഥാനത്തെ ഗുണ്ടാരാജ് അവസാനിപ്പിച്ച് വീഴ്ചയില്ലാതെ ക്രമസമാധാനപാലനം നടത്തിയ ബിജെപി സര്‍ക്കാരിനെത്തന്നെ ജനങ്ങള്‍ ഇത്തവണയും തെരഞ്ഞെടുക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രചരണത്തിനിടെ പറഞ്ഞിരുന്നു. ബിജെപിയെ സംബന്ധിച്ച് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കുപന്നത്. ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപിയെ ശക്തമായി പ്രതിരോധിക്കാനുള്ള നീക്കമാണ് സമാജ്‌വാദി പാര്‍ട്ടി നടത്തുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10നാണ് അറിയുക.
Story Highlights: uttar pradesh election third phase campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here