Advertisement

സിപിഐഎം സംസ്ഥാന സമ്മേളനം; സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് ഇന്ന് സംസ്ഥാന സമിതിയില്‍ വയ്ക്കും

February 19, 2022
Google News 1 minute Read
cpim state Conference

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് ഇന്ന് സംസ്ഥാന സമിതിയില്‍ വയ്ക്കും. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെയാണ് റിപ്പോര്‍ട്ടിന്റെ കരടിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് അന്തിമമാക്കും.

കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്.സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.

രണ്ട് ഭാഗങ്ങളാണ് കരട് റിപ്പോര്‍ട്ടിനുള്ളത്. കഴിഞ്ഞ 4 വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖയുടെ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നാരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Read Also : കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Story Highlights: cpim state Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here