ഗവർണറെ സിപിഐഎം ഭയക്കുന്നു; നിരാശാജനകമെന്ന് പി എം എ സലാം

ഗവർണർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ വന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഭരണഘടനയെ പോലും തള്ളിക്കളയാൻ ഭരണത്തലവൻ ശ്രമിക്കുന്നു. ഗവർണറെ സിപിഐഎം ഭയപ്പെടുന്നു എന്നുള്ളത് നിരാശാജനകമെന്നും പി എം എ സലാം വ്യക്തമാക്കി.
സിപിഐ എം നിലപാട് നിരാശാജനകമാണ്. കേരള സർക്കാർ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്. കെ ടി ജലീലുമായി ചർച്ച നടത്തിയിട്ടില്ല.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും കണ്ടത് കല്യാണ വീട്ടിലാണ്. അവിടെ എന്ത് രഹസ്യ ചർച്ചയാണെന്നും പി എം എ സലാം ചോദിച്ചു. കല്യാണ വീട്ടിൽ ഒരുമിച്ച് ഫോട്ടോയെടുത്തു. ശേഷം ബിരിയാണി കഴിച്ച് പിരിഞ്ഞു. ഒരു മാസം മുമ്പ് നടന്ന സംഭവം ഇപ്പോൾ വർത്തയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: cpm-fears-governor-pma-salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here