Advertisement

ഐഎസ്എല്ലില്‍ കരുത്തരുടെ പോര്; കേരള ബ്ലാസ്‌റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ

February 19, 2022
Google News 1 minute Read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മോഹന്‍ ബഗാന് ഇന്ന് ജയിച്ചാല്‍ ഒന്നമതെത്താം. അതേസമയം നാലാം സ്ഥാനത്ത് ഉള്ള ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം. ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്‌റ്റേ്‌സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്.

Story Highlights: kerala-blasters-takes-atk-mohun-bagan-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here