Advertisement

മലമ്പുഴ കൂമ്പാച്ചി മലയിൽ നിയന്ത്രണം

February 19, 2022
Google News 2 minutes Read
malampuzha koombachi hill restriction

മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി പാലക്കാട് ജില്ലാ ഭരണകൂടം. നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനുമാണ് നിർദേശം. ( malampuzha koombachi hill restriction )

അപകടമേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങളൊരുക്കും. മേഖലയിൽ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നൽകാൻ സിവിൽ ഡിഫൻസ് വളൻറിയർമാരെ നിയോഗിക്കും. സ്ഥലത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

Read Also : മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ബാബു എന്ന 23 കാരൻ കൂമ്പാച്ചി മലയിൽ കുടുങ്ങിയത് ദേശീയമാധ്യമങ്ങളുടെ ഉൾപ്പെടെ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് സൈന്യമെത്തിയാണ് ബാബുവിനെ താഴെയിറക്കിയത്. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം മറ്റൊരു യുവാവും കൂമ്പാച്ചി മലയിലേക്ക് കയറിയിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നായിരുന്നു പുറത്ത് വന്ന വിവരം. തുടർന്ന് ഫയർഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ മലയിൽ കയറരുതെന്ന് പറഞ്ഞ് വനം മന്ത്രിയും, ബാബുവിന്റെ അമ്മയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Story Highlights: malampuzha koombachi hill restriction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here